പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ – Prathyashayoditha bhaktharangunarunne
പ്രത്യാശയോടിതാ ഭക്തരങ്ങുണരുന്നേ
വന്നുദിക്കും പൊന്നുഷസ്സേ ഓർക്കുന്തോറും രമ്യം
1.ലക്ഷ്യമെങ്ങും കാണുന്നല്ലോ കർത്തൻ തൻ വരവിൽ
നിത്യമായ രക്ഷയെ താൻ പക്ഷമായ് നല്കീടും
ലക്ഷത്തിൻ സുന്ദരൻ അക്ഷയനാം രക്ഷകൻ
എത്രയും ക്ഷണത്തിൽ നമ്മെ അക്ഷയരാക്കീടും
2. രാജനേശു വന്നീടും നീ ഒരുങ്ങീട്ടുണ്ടോ-
നാളുതോറും നീ അവന്റെ സാക്ഷിയാകുന്നുണ്ടോ
മൽപ്രിയ സോദരാ നിനക്കുവേണ്ടി താൻ സഹിച്ച
കഷ്ടതയിൻ പങ്ക് ഇന്നു നീ വഹിക്കുന്നുണ്ടോ
3. എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങീട്ടുണ്ടോ
നിർമ്മലമാം നീതിവസ്ത്രം നീ ധരിച്ചിട്ടുണ്ടോ?
സ്നേഹത്തിന്നാഴവും നീളമതിൻ വീതിയും
ത്യാഗവും സമ്പൂർണ്ണതയും നീ ഗ്രഹിച്ചിട്ടുണ്ടോ
4. പാരിലാരും പാടിടാത്ത പാട്ടു നമ്മൾ പാടും
പാരിലാരും ചൂടിടാത്ത വാടാമുടി ചൂടും
ജീവന്റെ നാഥനായ് ത്യാഗം സഹിച്ച നാം
സ്നേഹമണവാളനോടു സീയോൻപുരെ വാഴും
Prathyashayoditha bhaktharangunarunne song lyrics in english
Prathyashayoditha bhaktharangunarunne
vannudikkum ponnushasse orkkumthorum ramyam
1.Lakshyamengum kanunnallo karthan than varavil
Nithyamaya rekshaye than pakshamai nalkeedum
Lekshathil sundaran akshayanam rekshakan
Ethraum kshenathil namme akshayarakidum
2. Rajan’eshu vannidum nee orungittundo-
Naluthorum nee avante shakshiakunnundo
Mal’priya sodara ninakuvendi than sahicha
Kashtathain panku innu nee vahickunnundo
3. Ennaundo nin vilakil nee orungittundo
Nirmmalamam neethi vasthram nee dharichitundo?
Snehathinazhavum neelamathin veethiyum
Thyagavum sampurnnathayum nee grahichittundo
4. Parilarum padidatha pattu nammal padum
Parilarum chudidatha vadamudi chudum
Jeevante nadhanai thyagam sahicha naam
Sneha manavalanodu seeyon pure vazhum

