Punyamam Altharayil malayalam christian song lyrics – പുണ്യമാം അൾത്താരയിൽ
പുണ്യമാം അൾത്താരയിൽ
ജീവൻ പകരുന്ന കൂദാശയിൽ
ജീവൻ തുടിക്കുന്നൊരപ്പമായെന്നെന്നും
എന്നുള്ളിൽ വാഴുമെൻ യേശുനാഥാ(2)
സക്രാരിയിൽ വാഴും തമ്പുരാനേ
സ്വർഗ്ഗീയ സ്നേഹത്തിൻ തടവുകാരാ
മാലാഖമാരൊപ്പം മാലോകരേവരും
പരിശുദ്ധ നാമത്തെ വാഴ്ത്തിടുന്നു(2)
മുറിവേറ്റ ഹൃദയത്തിൽ
ജീവന്റെ അരുവിതൻ
ചാലുകൾ കീറിയെൻ യേശുനാഥാ (2)
കണ്ണീരുകൊണ്ടങ്ങേ പാദം കഴുകുമ്പോൾ
കരളോടു ചേർത്തെന്നെ സ്വന്തമാക്കൂ(2)
(സക്രാരിയിൽ….)
(പുണ്യമാം…)
കരുതലിൻ തണലായ് കൂടെ വസിക്കുന്ന
ആശ്വാസദായകാ യേശുനാഥാ (2)
മൊഴികൾ ശ്രവിക്കുമ്പോൾ
കത്തുന്ന ഹൃദയത്തോടങ്ങേ ഞാൻ
വാഴ്ത്തുന്നു മോദമോടെ
