സ്തുതികളിന്മേൽ വസിക്കുന്നവനെ – Sthuthikalinmel Vasikkunnavan
സ്തുതികളിന്മേൽ വസിക്കുന്നവനെ
അത്യുന്നതനായ കർത്താവെ
മഹത്വത്തിന്മേൽ വസിക്കുന്നവനെ
മഹോന്നതനായ കർത്താവെ
നിൻ പാദം കുമ്പിടുന്നു ഞങ്ങൾ
നിൻ പാദം ചേർന്നിടുന്നു എന്നും
പാപമാം ഈ ലോകത്തിൽ നിന്നും
എന്നെ കരകയറ്റിയോനെ
ദുഃഖമേറിയ എൻ മനസ്സിൽ
ഏകി സാന്ത്വനമാം വചനം
എന്റെ അകൃത്യം മാറ്റിയോനെ
എൻ ഭാരമെല്ലാം നീക്കിയോനെ
എന്റെ യാചന കേൾക്കുന്നോനെ
നിന്നിൽ ഞാൻ എന്നും ആശ്രയിക്കും

