വരുമൊരുനാൾ പ്രാണപ്രിയൻ – Varumorunaal Praanapriyan
വരുമൊരുനാൾ പ്രാണപ്രിയൻ
ദുരിതങ്ങളഖിലവും തീർത്തിടുവാൻ
രോഗങ്ങൾ ശോകങ്ങൾ ആകുലം വ്യാകുലം
ആകവേ തിങ്ങി ഞാൻ ഭാരപ്പെടുമ്പോൾ
കണ്ണുനീർ തുടയ്ക്കും കൈകളാൽ താങ്ങി
ലോകത്തിലനുദിനം നടത്തിടും നാഥൻ – വരുമൊ…
ലോകത്തിൽ തിങ്ങും ക്ലേശങ്ങളകറ്റി
മേഘത്തിലെന്നെ ചേർത്തിടുമൊരുനാൾ
അകമതിലതിനാൽ സംഗീതം പാടി
ലോകത്തിലനുദിനം വസിക്കും സുഖമായ് – വരുമൊ…
കാഹളം മുഴങ്ങും മരിച്ചവർ ഉയിർക്കും
മരണവും മാറി നാം ജീവനിൽ വാഴും
അഴിയുമെൻ ദേഹം പുഴുതിന്നാലും
അഴിയാമഹത്വത്തിൻ തേജസ്സിൽ വാഴും – വരുമൊ…
Varumorunaal Praanapriyan song lyrics in english
Varumorunaal Praanapriyan
Durithangalakhilavum theerthiduvan
Rogangal shokangal aakulam vyakulam
Aakave thingi njan bharappedumbol
Kannuneer thudakkum kaikalaal thaangi
Lokathilanudinam nadathidum Naadhan
Lokathil thingum kleshangalakatti
Mekhathilenne cherthidumorunaal
Akamathilathinaal sangeetham paadi
Lokathilanudinam vasikkum sukhamai
Kaahalam muzhangum marichavar uyirkkum
Maranavum maari naam jeevanil vaazhum
Azhiyumen deham puzhu thinnaalum
Azhiya mahathwathin thejassil vaazhum

