വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ – Vazhthi sthuthikumennum njan
വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
എന്‍റെ താഴ്ചയിൽ ഓർത്ത ഈശനെ2
വർണ്ണിച്ചീടാനെനിക്കെന്റെ നാവുപോരായേ
എണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്
ആയിരമായ് സ്തുതിച്ചിടുന്നേ
ആനന്ദഹസ്തങ്ങളെ ഉയർത്തി
പാപശാപരോഗമായതിനന്റെ ഭീതിയാൽ
നാശഗർത്തത്തിൽ പതിക്കും നേരത്തിൽ
സ്നേഹ ഹസ്തം നീട്ടിയെന്നെ
നിൻ തിരു രാജ്യത്തിലാക്കിയല്ലോ
അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾ
വല്ലഭാ നിൻ സ്നേഹമെന്നിലൂറ്റിയല്ലോ
ജയഗീതം പാടിടുവാൻ നിൻ ജയം
നീ എനിക്കേകിയല്ലോ
ചേറ്റിലല്ലയോ കിടന്നതോർത്തു നോക്കിയാൽ
നാറ്റമല്ലയോ വമിച്ചതെൻ ജീവിതം
മാറ്റിയല്ലോ എൻ ജീവിതത്തെ
മാറ്റമില്ലാത്ത നിന്‍റെ കൃപയാൽ
പാപികളെ തേടിവന്ന യേശുരക്ഷകൻ
പാപമില്ലാ ശുദ്ധർക്കായിതാ വരുന്നേ
വരവിൻ ദിനം അതിസമീപം
വരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ
Vazhthi sthuthikumennum njan song lyrics in english
Vazhthi sthuthikumennum njan
ente Thazchayil ortha ieshane
Varnnichidan enikente navu poraye
Enni theerthidamo avan cheithathu
Aayiramai sthuthichidunne
Aananda hasthangale uyarthi
Paapa shaapa rogamayadinte bheethiyal
Nasha garthathil pathikum nerathil
Sneha hastham neettiyenne
Nin thiru rajyathil akkiyallo
Allal thingum jeevithathil njan vashichappol
Vallabha nin snehamennil oottiyallo
Jaya geetham paadiduvan
nin jayam nee enikekiyallo
Chettilallayo kidannathorthu nokiyal
Nattamallayo vamichathen jeevitham
Mattiyallo en jeevithathe
Mattamillatha ninte krupayal
Papikale thedivanna yeshu rakshakan
Papamilla shudharkayitha varunne
Varavin dinam athisameepam
Varavin prathyashayal niranjidaame

