എൻ നാവിൽ അലിയാൻ – En Navil Aliyan
എൻ നാവിൽ അലിയാൻ
എൻ നാവിൽ അലിയാൻ
സ്വർഗ്ഗത്തിൽ നിന്നും
തിരുഭോജ്യമായ് വരും കാരുണ്യമേ (2)
തിരുവോസ്തിയായ് എന്നുള്ളം മുഴുവൻ
സ്നേഹപ്രവാഹമായ് നിറയേണമേ (2)
ഈശോ നീയെന്റെ
ഉള്ളിൽ വരുമ്പോൾ
എന്നുള്ളം സക്രാരിയായി മാറും (2)
എൻ നാവിൽ അലിയാൻ സ്വർഗ്ഗത്തിൽ നിന്നും
തിരുഭോജ്യമായ് വരും കാരുണ്യമേ
തിരുവോസ്തിതൻ
തിരുരൂപമായ്
തിരുരക്തത്തിൻ തുള്ളികളായ് (2)
കഴുകേണമേ എന്നെ സ്നേഹനാഥാ
ചേർക്കണമേ എന്നെ
നിൻഹൃത്തിലായ് (2)
ഈശോ നീയെന്റെ
ഉള്ളിൽ വരുമ്പോൾ
എന്നുള്ളം സക്രാരിയായി മാറും (2)
എൻ നാവിൽ അലിയാൻ
സ്വർഗ്ഗത്തിൽ നിന്നും
തിരുഭോജ്യമായ് വരും കാരുണ്യമേ
ദിവ്യകാരുണ്യം
എൻ ജീവിതത്തിൽ
അനുദിനം കൃപയാൽ
എന്നെ നയിക്കും (2)
നിത്യമാം ജീവൻ
നേടീടുവാനായ്
എന്നെ നിൻ കരതാരിൽ
കാത്തീടണേ (2)
ഈശോ നീയെന്റെ
ഉള്ളിൽ വരുമ്പോൾ
എന്നുള്ളം സക്രാരിയായി മാറും (2)
എൻ നാവിൽ അലിയാൻ
സ്വർഗ്ഗത്തിൽ നിന്നും
തിരുഭോജ്യമായ് വരും കാരുണ്യമേ (2)
തിരുവോസ്തിയായ്
എന്നുള്ളം മുഴുവൻ
സ്നേഹപ്രവാഹമായ് നിറയേണമേ (2)
ഈശോ നീയെന്റെ
ഉള്ളിൽ വരുമ്പോൾ
എന്നുള്ളം സക്രാരിയായി മാറും (2)
എൻ നാവിൽ അലിയാൻ
സ്വർഗ്ഗത്തിൽ നിന്നും
തിരുഭോജ്യമായ് വരും കാരുണ്യമേ



