ഈശോയേ നിന്നെ അറിഞ്ഞു – Esoye Ninne Arinju
ഈശോയേ നിന്നെ അറിഞ്ഞു ഞാനിന്ന്
പാപത്തെ വെറുത്തിടുന്നു ഞാൻ
കണ്ണീരും ദുരിതവുമായെൻ ജീവിതമേ
ഇന്നാനന്ദ കടലായ് മാറുകയായ്
Ch. അനന്ദിച്ചീടുന്നെൻ ഈശോ തൻ സ്നേഹത്താൽ
അവിടുന്നെന്നിൽ വർത്തിച്ചു (2)
ഭാരമായെൻ ജീവിതമെന്നും
ശത്രുക്കളായ് സ്നേഹിതരെന്നും
സ്വയമെന്നെ അറിഞ്ഞില്ല ഞാൻ
ലോകത്തോട് വെറുപ്പുമായ്
മനുഷ്യരോട് വിദ്വേഷവുമായ്
ചിന്തിക്കാനറിഞ്ഞില്ല ഞാൻ
(ആനന്ദിച്ചീടുന്നെൻ…)
സ്നേഹത്തിന്റെ മാർഗ്ഗത്തിൽ നയിച്ചെന്നെ അവിടുന്ന്
സ്നേഹത്താൽ നിറഞ്ഞിന്നു ഞാൻ
ഇന്ന് സ്വയം ഓർത്തീടുന്നെൻ
സ്നേഹിച്ചില്ല ആരെയും ഞാൻ
പൊന്നേശു തന്ന സ്നേഹത്താൽ
(ആനന്ദിച്ചീടുന്നെൻ…)
(ഈശോയേ…)
