ഇതുവരെയിത്രയും – Ithuvareyithrayum
ഇതുവരെയിത്രയും
കരുതിയ ദൈവമേ
കമനീയമേ തവ
കരുതലീ ജീവിതം
ഇന്നോളമാർദ്രനായ്
നീ തന്നതു മാത്രമേ
മമ ജീവിതത്തിൻ
പുണ്യവും ….
കോറസ്സ് :
നീയേ …….
നിനവും നന്മയും
നീയേ ……..
ധനവും ധന്യതയും
നീയേ ….
കനിവും കടാക്ഷവും
നീയേ ……….
കാവലും കരുണയും
ആഴത്തിൽവീണെന്റെ
ആത്മാവുകേഴുമ്പോൾ
ആശ്വാസമായി നീ അണഞ്ഞു
അലിവോടെയെന്നെ നീ
കാത്തതുമോർക്കുമ്പോൾ
അകതാരിൽ വാഴ്ത്തുന്നു ഞാൻ
നനഞ്ഞ മിഴികളിൽ
നീ തന്ന സ്നേഹമേ …
കൂപ്പും കരങ്ങളിൽ
നീ തന്ന സുകൃതമേ ….
യേശുവേ നീയെന്റെ
നാവിലിന്നലിയവേ
സ്തുതിയാൽ പാടി ഞാൻ …..
അകതാരിൽ നീ തന്ന ആനന്ദമോർക്കുമ്പോൾ
ആയിരം നാവാൽ പാടും ….
അരുമയായ് നീയെന്നെ
ചേർത്തു പിടിച്ചതും
മാധുര്യമേറും ഓർമ്മകൾ….
വളർന്ന വഴികളിൽ
നന്മയായ് നീ വന്നു ….
വീഴുന്ന ഞൊടികളിൽ
താങ്ങുവാൻ നീ വന്നു ….
യേശുവേ നീയെന്റെ
ആത്മാവിലാഴവേ
സ്തുതിയാൽ വാഴ്ത്തി ഞാൻ


