Sarvashaktha Thathanam song lyrics – പാട്ടുകുർബ്ബാന
സർവ്വശക്ത താതനാം ഏക ദൈവമേ
വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
ദൃശ്യലോകമെന്ന പോലദൃശ്യലോകവും
സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പലകാ
സർവ്വശക്ത താതനാം ഏക ദൈവമേ
വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
സർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം
സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം
സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻ
വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
ദൈവസൂനു ദൈവമാണേകസത്തയിൽ
ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ
മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ
മർത്യരൂപമാർനിഹേ കന്യകാത്മജൻ
പീലാത്തോസിൻ വാഴ്ചയിൽ പീഡയേറ്റവൻ
ക്രൂശിലേറി ദാരുണം മൃതുവാർന്നവൻ
മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ
മന്നിലുത്ഥിതൻ മഹത്വ പൂർണ്ണശോഭയിൽ
സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻ
വലതുഭാഗമാർന്നു വാഴ്വു മഹിതകാന്തിയിൽ
ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി
സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി
താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ
പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ്
ജീവനേകിടുന്ന മഹിത പാവനാത്മനിൽ
വിശ്വസിപ്പു പൂർണ്ണമായ് ഞങ്ങളേവരും
ഏകമാണു ധന്യമാണു പാവനം സഭ
ശ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം
പാപമോചനം തരുന്നു ജ്ഞാനസ്നാനവും
ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരും
മർത്യമുക്തിയാമുയിർപ്പും നിത്യജീവനും
ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരും
സർവ്വശക്ത താതനാം ഏക ദൈവമേ
വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ

