ശോഭയേറും സ്വർപ്പുരം – Shobhayerum Swarpuram
ശോഭയേറും സ്വർപ്പൂരമതിൽ
ഞാനും ചേരും ഹാ എൻ ഭാഗ്യമേ
മർത്യമാം ഈ കൂടാരം വെടിഞ്ഞെൻ
നിത്യ ഗേഹം പ്രാപിച്ചീടും ഞാൻ
ഓട്ടം തികക്കും ഞാൻ നിശ്ചയം
ലക്ഷ്യം കാണും ഞാൻ വേഗമായ്
പ്രാപിക്കും ഞാനും ജീവ കിരീടം
ഇമ്പ വീട്ടിൽ ചെന്നു ചേരും ഞാൻ
ദുഷ്ട ലോകം വിട്ടെൻ പ്രിയൻറെ
മാർവ്വിൽ ചാരും ഞാനും നിശ്ചയം
വക്രമാം ഈ തലമുറയെ
വിട്ടുപോകാൻ ആശയേറുന്നേ
വാട്ടം മാലിന്യം ഇല്ലാതെന്നെയും
തൻറെ മുൻപിൽ നിറുത്തുവാനായ്
ജീവൻ തന്ന എൻറെ കർത്തനെ
സ്വന്ത കണ്ണാൽ ഞാനും കണ്ടിടും

