അലിയാൻ എന്നിൽ അലിയാൻ – aliyaan ennil aliyaan
Shop Now: Bible, songs & etc
അലിയാൻ എന്നിൽ അലിയാൻ – aliyaan ennil aliyaan
അലിയാൻ എന്നിൽ അലിയാൻ
ഇതാ ചെറുതായിയെൻ ദൈവം
നിറയാൻ എന്നിൽ നിറയാൻ
ഇതാ തിരുവോസ്തിയായി ദൈവം
സ്വീകരിക്കാനായി കാത്തുനിൽപ്പൂ ഞാൻ
അനുതാപമുള്ളൊരുഹൃദയവുമായി
ഈശോയേ നീയെൻ നാവിൽ നിറയുമ്പോൾ
അറിയാത്തൊരു അനുഭൂതി തിരിതെളിയും
എൻ ആത്മം നിന്നിൽ ചേർന്നലിയും(ഈശോയോ)
വാഗ്ദാനം ചെയ്തൊരാ ദൈവത്തിൻ സ്നേഹം
വാക്കുമാറാതെ എന്നുമീ സഭയിൽ
അജഗണങ്ങൾ അണിചേർന്ന് ഒന്നായി
ആത്മാവിൽ കൈക്കൊളളും തിരുബലിയെ(ഈശോയേ)
അണയാത്ത സ്നേഹത്തിൻ മാധുര്യമറിയാൻ
അകതാരിൽ ഈശോയേ നീ വന്നീടണെ
ആശ്വാസവും,ആത്മസന്തോഷവും
ഈ സ്നേഹബലിയിൽ നീ തന്നീടണെ(ഈശോയേ)